മുച്ചക്ര വാഹനത്തില്‍ ജീപ്പിടിച്ച് ഭിന്നശേഷിക്കാരനായ വയോധികന്‍ മരിച്ചു

Update: 2022-09-03 14:45 GMT

കല്‍പ്പറ്റ: മുട്ടില്‍ ചേനംകൊല്ലിയില്‍ മുച്ചക്ര വാഹനത്തില്‍ ജീപ്പിടിച്ച് ഭിന്നശേഷിക്കാരനായ വയോധികന്‍ മരിച്ചു. കുട്ടമംഗലം മാങ്കേറ്റിക്കര മരക്കാര്‍ കുട്ടി (78) ആണ് മരിച്ചത്.

ജീപ്പിന് പിന്നില്‍ കാറിടിച്ചതിനെത്തുടര്‍ന്ന് നിയന്ത്രന്ത്രണം വിട്ട ജീപ്പ് നിര്‍ത്തിയിട്ടിരുന്ന മുച്ചക്ര വാഹനത്തിലിടിച്ചതായാണ് നാട്ടുകാര്‍ പറയുന്നത്. വാഹനത്തിലുണ്ടായിരുന്ന മരക്കാറെ പരിക്കുകളോടെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഭാര്യ: നബീസ. മക്കള്‍: മുജീബ്, റസാഖ്, മുസ്തഫ, റഫീഖ്,റംല, സല്‍മ, കമറു, ഷഹല.

Tags:    

Similar News