കാട്ടുപന്നിയുടെ ആക്രമണത്തില്‍ വയോധികന് പരിക്ക്

Update: 2022-07-04 16:37 GMT

കല്‍പ്പറ്റ: വയനാട് പുല്‍പള്ളിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ വയോധികന് പരിക്കേറ്റു. വയനാട് കല്ലുവയല്‍ സ്വദേശി ബാലനെയാണ് കാട്ടുപന്നി ആക്രമിച്ചത്. ബാലന്റെ വലതുകാലിന് ഗുരുതരമായി പരിക്കേറ്റു.

ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് സംഭവം. വയലില്‍ പണിയെടുക്കുകയായിരുന്ന ബാലനെ രണ്ട് കാട്ടുപന്നികള്‍ ആക്രമിക്കുകയായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബാലന്റെ കാലില്‍ ശസ്ത്രക്രിയ നടത്തി.

Tags: