നിയമ ലംഘനം ; മരടിലെ കായലോരം അപാര്‍ട്‌മെന്റ് നിര്‍മാണത്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹരജി

ഹരജി ഫയലില്‍ സ്വീകരിച്ച മൂവാറ്റുപുഴ വിജിലന്‍സ് ജഡ്ജ് ബി കലാം പാഷ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യുറോ സെന്‍ട്രല്‍ റേഞ്ച് എറണാകുളം, ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ യൂനിറ്റ് ഡിവൈഎസ്പി എന്നിവരോട് റിപോര്‍ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. ഈ മാസം 30 നകം റിപോര്‍ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.കൊച്ചി കടവന്ത്ര സ്വദേശി ചെഷയര്‍ ടാര്‍സനാണ് ഹരജിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. കായലോരം അപാര്‍ട്‌മെന്റ് മാനേജിംഗ്് ഡയറക്ടര്‍മാര്‍,മരട് പഞ്ചായത്ത്, നഗരസഭ മുന്‍ സെക്രട്ടറിമാര്‍,ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരെ എതിര്‍ കക്ഷികളാക്കിയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്

Update: 2019-11-04 12:45 GMT

കൊച്ചി: തീരപരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊളിച്ചു മാറ്റാന്‍ സുപ്രിം കോടതി ഉത്തരവിട്ട മരടിലെ നാലു ഫ്‌ളാറ്റു സമുച്ചയത്തില്‍പെട്ട കായലോരം അപ്പാര്‍ട്്‌മെന്റ് നിര്‍മാണത്തിനെതിരെ അഴിമതി നിരോധന വകുപ്പ് പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് കോടതിയില്‍ ഹരജി. ഹരജി ഫയലില്‍ സ്വീകരിച്ച മൂവാറ്റുപുഴ വിജിലന്‍സ് ജഡ്ജ് ബി കലാം പാഷ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യുറോ സെന്‍ട്രല്‍ റേഞ്ച് എറണാകുളം, ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ യൂനിറ്റ് ഡിവൈഎസ്പി എന്നിവരോട് റിപോര്‍ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. ഈ മാസം 30 നകം റിപോര്‍ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.കൊച്ചി കടവന്ത്ര സ്വദേശി ചെഷയര്‍ ടാര്‍സനാണ് ഹരജിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. കായലോരം അപാര്‍ട്‌മെന്റ് മാനേജിംഗ്് ഡയറക്ടര്‍മാര്‍,മരട് പഞ്ചായത്ത്, നഗരസഭ മുന്‍ സെക്രട്ടറിമാര്‍,ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരെ എതിര്‍ കക്ഷികളാക്കിയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.കായലോരം ഫ്‌ളാറ്റ് സിആര്‍ ഇസഡ് മേഖലയില്‍ ഉളളതാണ്.

ചിലവന്നൂര്‍ കായല്‍ വേലിയേറ്റ വേലിയിറക്ക മേഖലയാണ്. മല്‍സ്യകൃഷിയും പൊക്കാളി കൃഷിയും ഇപ്പോള്‍ നടക്കുന്നില്ലെന്നും സ്വാഭാവിക നീരൊഴുക്ക് കായലില്‍ ഇല്ലാതായെന്നും ഹരജിയില്‍ പറയുന്നു. കായലിന്റെ തീരത്താണ് ബില്‍ഡിംഗ് നിര്‍മാണത്തിന് പഞ്ചായത്ത് അനുമതി നല്‍കിയത്. എന്നാല്‍ ഇതുവരെ അളന്നു തിട്ടപ്പെടുത്തിയിട്ടില്ല.നഗരസഭയുടെയോ റവന്യു വകുപ്പിന്റെയോ അനുവാദമില്ലാതെയാണ് ഫ്‌ളാറ്റ് നിര്‍മാതാവ് കായല്‍ തീരത്ത് സംരക്ഷണ ഭിത്തി നിര്‍മിച്ചതെന്നും ഹരജിയില്‍ പറയുന്നു.കായല്‍ പുറമ്പോക്ക് സ്വന്തമാക്കിയാണ് ഉടമ സംരക്ഷണ ഭിത്തി നിര്‍മിച്ചിരിക്കുന്നത്. എല്ലാ നിയമങ്ങളും ലംഘിച്ചാണ് അപാര്‍ട്‌മെന്റ് നിര്‍മിച്ചതെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.കായലോരം അപാര്‍ട്‌മെന്റ് കൂടാതെ ഹോളി ഫെയ്ത് എച്ചു ടു ഒ,ജെയിന്‍ ഹൗസിംഗ്,ആല്‍ഫാ സെറിന്‍ എന്നീ ഫ്്‌ളാറ്റുകളാണ് പൊളിച്ചു മാറ്റാന്‍ സുപ്രിം കോടതി ഉത്തരവിട്ടത്. ഇതേ തുടര്‍ന്ന് ഫ്‌ളാറ്റാ ഉടമകളുടെ പരാതിയെ തുടര്‍ന്ന് കായലോരം ഒഴികെയുള്ള ഫ്‌ളാറ്റ് നിര്‍മാതക്കള്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുക്കുകയും ഹോളി ഫെയ്ത് അപാര്‍ട്‌മെന്റ് നിര്‍മാതാവ് സാനി ഫ്രാന്‍സിസ്, ആല്‍ഫ ഫ്‌ളാറ്റ് നിര്‍മാതാവ് പോള്‍ രാജ് എന്നിവരെ അറസ്റ്റു ചെയ്തിരുന്നു. ഇവര്‍ റിമാന്റിലാണ്.ജെയിന്‍ അപാര്‍ട് മെന്റ് നിര്‍മാതാവിനെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ കായലോരം അപാര്‍ട്‌മെന്റ് നിര്‍മാതാക്കള്‍ക്കെതിരെ കോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്.

Tags:    

Similar News