മരടില്‍ നിയമം ലംഘിച്ച് ഫ്‌ളാറ്റ് നിര്‍മാണം; ഒരു സര്‍ക്കാര്‍ ഉദ്യാഗസ്ഥന്‍ കൂടി കോടതിയില്‍ കീഴടങ്ങി

മരട് ഗ്രാമപഞ്ചായത്ത് മുന്‍ ജീവനക്കാരന്‍ ജയറാം നായിക് ആണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ കീഴടങ്ങിയത്.ഇയാളെ ഡിസംബര്‍ മൂന്നു വരെ കോടതി റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന് ഇയാളെ മൂവാറ്റുപുഴ സബ് ജയിലില്‍ അടച്ചു.കേസില്‍ പ്രതിയാക്കപ്പെട്ടതോടെ ജയറാം നായിക് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി എറണാകുളം ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അപേക്ഷ തള്ളിയ കോടതി ഇയാളോട് കീഴടങ്ങാന്‍ നിര്‍ദേശം നല്‍കി. ഇതേ തുടര്‍ന്നാണ് ഇയാള്‍ കോടതിയില്‍ നേരിട്ട് കീഴടങ്ങിയത്

Update: 2019-11-19 14:55 GMT

കൊച്ചി; മരടില്‍ തീരദേശ നിയമം ലംഘിച്ച് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ നിര്‍മിച്ച കേസില്‍ ഫ്്‌ളാറ്റ് നിര്‍മാതാക്കള്‍ക്ക് ഒത്താശ ചെയ്ത ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൂടി കീഴടങ്ങി.മരട് ഗ്രാമപഞ്ചായത്ത് മുന്‍ ജീവനക്കാരന്‍ ജയറാം നായിക് ആണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ കീഴടങ്ങിയത്.ഇയാളെ ഡിസംബര്‍ മൂന്നു വരെ കോടതി റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന് ഇയാളെ മൂവാറ്റുപുഴ സബ് ജയിലില്‍ അടച്ചു.കേസില്‍ പ്രതിയാക്കപ്പെട്ടതോടെ ജയറാം നായിക് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി എറണാകുളം ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അപേക്ഷ തള്ളിയ കോടതി ഇയാളോട് കീഴടങ്ങാന്‍ നിര്‍ദേശം നല്‍കി. ഇതേ തുടര്‍ന്നാണ് ഇയാള്‍ കോടതിയില്‍ നേരിട്ട് കീഴടങ്ങിയത്. പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ഉടന്‍ കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേസില്‍ മൂന്നു പ്രതികളെ നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഒരു ഫ്ളാറ്റ് നിര്‍മാതാവ് നേരത്തെ കീഴടങ്ങി. ജയറാം നായിക് കൂടി കീഴടങ്ങിയതോടെ കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്നവരുടെ എണ്ണം അഞ്ചായി.

ആല്‍ഫ വെഞ്ചേഴ്സ് ഉടമ പോള്‍ രാജ്, ഹോളി ഫെയ്ത്ത് ബില്‍ഡേഴ്സ് ഡയറക്ടര്‍ സാനി ഫ്രാന്‍സിസ്, മരട് ഗ്രാമപഞ്ചായത്ത് മുന്‍ സെക്രട്ടറി മുഹമ്മദ് അഷറഫ്, മരട് പഞ്ചായത്ത് മുന്‍ ജൂനിയര്‍ സൂപ്രണ്ട് പി ഇ ജോസഫ് എന്നിവരാണ് ജയറാം നായികിനെ കൂടാതെ മൂവാറ്റുപുഴ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞുവരുന്നത്. രണ്ടു കേസുകളിലായാണ് ഇവര്‍ അറസ്റ്റിലായത്. ആല്‍ഫ വെഞ്ചേഴ്സ് ഉടമ പോള്‍ രാജാണ് നേരത്തെ കീഴടങ്ങിയ ഒരാള്‍. നാലുപേരെയും നേരത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു. മുഹമ്മദ് അഷറഫ്, പി.ഇ. ജോസഫ്, ജയറാം നായിക് എന്നിവരെ രണ്ടു കേസുകളിലും പ്രതി ചേര്‍ത്തിട്ടുണ്ട്.

തീരദേശ പരിപാലന നിയമവും തണ്ണീര്‍ത്തട നിയമവും ലംഘിക്കുന്നതിന് ഫ്ളാറ്റ് നിര്‍മാതാക്കള്‍ക്ക് മരട് ഗ്രാമപഞ്ചായത്ത് മുന്‍ ജീവനക്കാരായ മൂവരും ഒത്താശ ചെയ്തെന്നാണ് അന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഇതോടെ ഫ്ളാറ്റ് നിര്‍മാതാക്കള്‍ക്ക് പുറമെ ഈ മൂന്നു ജീവനക്കാരേയും പ്രതി ചേര്‍ത്ത് ക്രൈംബ്രാഞ്ച് കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. തീരപരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രിം കോടതി മരടിലെ ഹോളി ഫെയ്ത് എച് ടു ഒ,ആല്‍ഫ വെഞ്ചേഴ്‌സ്,ജെയിന്‍ ഹൗസിംഗ്,ഗോള്‍ഡന്‍ കായലോരം എന്നീ ഫ്‌ളാറ്റു സമുച്ചയങ്ങളാണ് പൊളിച്ചു മാറ്റാന്‍ ഉത്തരവിട്ടത്.ഇതേ തുടര്‍ന്ന്് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചു. ജനുവരി 11 ന് നിയന്ത്രിത സ്‌ഫോടനത്തിലൂടെ നാലു ഫ്‌ളാറ്റു സമുച്ചയങ്ങളും പൂര്‍ണമായും പൊളിക്കും 

Tags:    

Similar News