നിയമം ലംഘിച്ച് മരടിലെ ഫ്‌ളാറ്റ് നിര്‍മാണം:ആല്‍ഫ സെറിന്‍ നിര്‍മാതാവിനും പഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ടിനും ജാമ്യം

പൊളിച്ചു മാറ്റാന്‍ ഉത്തരവിട്ട മരടിലെ നാലു ഫ്്‌ളാറ്റ്് സമുച്ചയങ്ങളില്‍പെട്ട ആല്‍ഫ സെറീന്‍ നിര്‍മാതാവ് പോള്‍ രാജിനും നിര്‍മാണത്തിന് ഒത്താശ ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി അറസ്റ്റു ചെയ്ത മുന്‍ മരട് പഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട് പി ഉ ജോസഫിനുമാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചത്.കോടതിയില്‍ കീഴടങ്ങിയ മുന്‍ മരട് പഞ്ചായത്ത് ക്ലാര്‍ക്ക് ജയറാം നായികിനെ കോടതി ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു.

Update: 2019-11-26 08:54 GMT

കൊച്ചി: തീരപരിപാലന നിയമം ലംഘിച്ച്് നിര്‍മിച്ചതെന്ന്് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രിം കോടതി പൊളിച്ചു മാറ്റാന്‍ ഉത്തരവിട്ട മരടിലെ നാലു ഫ്്‌ളാറ്റ്് സമുച്ചയങ്ങളില്‍പെട്ട ആല്‍ഫ സെറീന്‍ നിര്‍മാതാവ് പോള്‍ രാജിനും നിര്‍മാണത്തിന് ഒത്താശ ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി അറസ്റ്റു ചെയ്ത മുന്‍ മരട് പഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട് പി ഉ ജോസഫിനും കോടതി ജാമ്യം അനുവദിച്ചു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ദിവസം ഹോളി ഫെയ്ത് എ്ച്ച് ടു ഒ ഉടമ സാനി ഫ്രാന്‍സിസിനും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഈ കേസിലും പ്രതിയായ പി ഇ ജോസഫിനും ജാമ്യം അനുവദിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് ഇന്ന് പോള്‍ രാജിനും ജാമ്യം ലഭിച്ചിരിക്കുന്നത്. അതേ സമയം മുന്‍കൂര്‍ ജാമ്യ ഹരജി തള്ളിയതിനെ തുടര്‍ന്ന് കോടതിയില്‍ കീഴടങ്ങിയ മുന്‍ മരട് പഞ്ചായത്ത് ക്ലാര്‍ക്ക് ജയറാം നായികിനെ കോടതി ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു. മൂന്നു ദിവസത്തേക്കാണ് കസ്റ്റഡിയില്‍ നല്‍കിയിരിക്കുന്നത്.ഹോളി ഫെയ്ത് എച്ച് ടു ഒ,ആല്‍ഫ സെറിന്‍, ജെയിന്‍ കോറല്‍, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്്‌ളാറ്റു സമുച്ചയങ്ങളാണ് തീരപരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊളിച്ചു മാറ്റാന്‍ സുപ്രിം കോടതി ഉത്തരവിട്ടത്. ഫ്്‌ളാറ്റുടമകളുടെ പരാതിയെ തുടര്‍ന്നാണ് ഫ്്‌ളാറ്റ് നിര്‍മാതാക്കള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ലോക്കല്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തതെങ്കിലും സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്ന് കേസ് പിന്നീട് ക്രൈംബ്രാഞ്ച്് ഏറ്റെടുക്കുകയായിരുന്നു.

Tags:    

Similar News