എറണാകുളം ജില്ലയില്‍ ഇന്ന് 1022 പേര്‍ക്ക് കൊവിഡ്; 480 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല
525 പേര്‍ക്ക് രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലുടെയാണ്.ഒരു ആരോഗ്യപ്രവര്‍ത്തകനും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 16 പേര് വിദേശം,ഇതരസംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.ഇന്ന് 941 പേര് രോഗ മുക്തി നേടി
കൊച്ചി:എറണാകുളം ജില്ലയില്‍ ഇന്ന് 1022 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 525 പേര്‍ക്ക് രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലുടെയാണ്.480 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരു ആരോഗ്യപ്രവര്‍ത്തകനും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 16 പേര് വിദേശം,ഇതരസംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
തൃപ്പൂണിത്തുറ - 27,കടുങ്ങല്ലൂര്‍ -39,ചെല്ലാനം - 38,വെങ്ങോല - 36,പായിപ്ര -33,മട്ടാഞ്ചേരി- 30,കൂവപ്പടി -29,പള്ളുരുത്തി - 29,കിഴക്കമ്പലം - 24,പല്ലാരിമംഗലം - 23,ശ്രീമൂലനഗരം - 23,കറുകുറ്റി - 21,ഫോര്‍ട്ട് കൊച്ചി - 19,ചെങ്ങമനാട് - 18,രായമംഗലം - 18,വാഴക്കുളം - 18,എടക്കാട്ടുവയല്‍ - 16,എടത്തല -16,ചോറ്റാനിക്കര - 16,തൃക്കാക്കര - 16,പാറക്കടവ് - 16,മരട് - 16,ആലുവ - 15,കലൂര്‍ - 15,കളമശ്ശേരി - 15,വടവുകോട് - 15,തേവര - 14,കീഴ്മാട് - 13,കോട്ടുവള്ളി - 13,ഇടപ്പള്ളി - 12,ഒക്കല്‍ - 12,കവളങ്ങാട് - 11,ചൂര്‍ണ്ണിക്കര - 11,തോപ്പുംപടി - 11,പാമ്പാക്കുട - 11,ഏലൂര്‍ - 10,ഐക്കാരനാട് - 10,ആലങ്ങാട് - 9,എളംകുന്നപ്പുഴ - 9,കുന്നത്തുനാട് - 9,കുന്നുകര - 9,ചേരാനല്ലൂര്‍ - 9,മൂവാറ്റുപുഴ- 9,വരാപ്പുഴ - 9,ഇതര സംസ്ഥാന തൊഴിലാളി - 8,എറണാകുളം നോര്‍ത്ത് - 8,കടമക്കുടി - 8,മുടക്കുഴ - 8,വെണ്ണല - 8,എറണാകുളം - 7,കടവന്ത്ര -7,കുമ്പളങ്ങി - 7,മുണ്ടംവേലി- 7,വാരപ്പെട്ടി -7,അങ്കമാലി - 6, എറണാകുളം സൗത്ത് -6,കരുമാലൂര്‍ - 6,പെരുമ്പടപ്പ്- 6,പോണേക്കര - 6,മുളവുകാട് - 6,വൈറ്റില - 6,പനമ്പള്ളി നഗര്‍ - 5,പെരുമ്പാവൂര്‍ - 5,രാമമംഗലം - 5,വടുതല - 5,ഐ എന്‍ എച്ച് എസ്- 2, പോലീസ് ഉദ്യോഗസ്ഥര്‍ -22 എന്നിങ്ങനെ ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.
ഇതു കൂടാതെ ഇടക്കൊച്ചി, കൂത്താട്ടുകുളം, പാലാരിവട്ടം, പൂതൃക്ക, അയ്യപ്പന്‍കാവ്, ഇലഞ്ഞി, ഉദയംപേരൂര്‍, എളമക്കര, കുമ്പളം, തിരുമാറാടി, നെല്ലിക്കുഴി, നോര്‍ത്തുപറവൂര്‍, പള്ളിപ്പുറം, പൈങ്ങോട്ടൂര്‍, മുളന്തുരുത്തി, മൂക്കന്നൂര്‍, വടക്കേക്കര, അശമന്നൂര്‍, ആമ്പല്ലൂര്‍, ആവോലി, ഏഴിക്കര, കീരംപാറ, കുട്ടമ്പുഴ, ചിറ്റാറ്റുകര, തമ്മനം, നെടുമ്പാശ്ശേരി, മഴുവന്നൂര്‍, ആയവന, കരുവേലിപ്പടി, കല്ലൂര്‍ക്കാട്, കാഞ്ഞൂര്‍, കാലടി, കോതമംഗലം, നായരമ്പലം, പച്ചാളം, പാലക്കുഴ, പിണ്ടിമന, മണീട് എന്നിവടങ്ങളില്‍ അഞ്ചില്‍ താഴെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി അധികൃതര്‍ അറിയിച്ചു.ഇന്ന് 941 പേര് രോഗ മുക്തി നേടി. ഇന്ന് 1908 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1930 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 29839 ആണ്. ഇതില്‍ 28244 പേര് വീടുകളിലും 89 പേര് കൊവിഡ് കെയര്‍ സെന്ററുകളിലും 1506 പേര് പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
ഇന്ന് 236 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയില്‍ പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 270 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.12426 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളേജ് -190,പി വി എസ്- 50,ജി എച്ച് മൂവാറ്റുപുഴ-16,ഡി എച്ച് ആലുവ-6,സഞ്ജീവനി - 67,സ്വകാര്യ ആശുപത്രികള്‍ - 767,എഫ് എല്‍ റ്റി സികള്‍ -1026,എസ് എല്‍ റ്റി സി കള്‍- 159,ഡോമിസിലറി കെയര്‍ സെന്റര്‍- 144,വീടുകള്‍ - 8980 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 4301 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.