വട്ടിയൂര്‍ക്കാവിലും കോന്നിയിലും സിപിഎമ്മും ബിജെപിയും വോട്ടുകച്ചവടത്തിന് ശ്രമിക്കുന്നു: രമേശ് ചെന്നിത്തല

പാലായിലെ ഫലം ഇതിന് തെളിവാണ്. ഇതു തന്നെയാണ് ഇവര്‍ വട്ടിയൂര്‍ക്കാവിലും കോന്നിയിലും സ്വീകരിക്കുന്നത്.രണ്ടിടത്തും പരസ്പരംവോട്ടു കച്ചവടത്തിന് ശ്രമിക്കുകയാണ്.പാലായില്‍ ഇവര്‍ സ്വീകരിച്ച നിലപാട് തന്നെയാണ് ഇവിടെയും ഇവര്‍ നടത്താന്‍ ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വോട്ടുകച്ചവടം എന്ന് പറഞ്ഞ് തങ്ങള്‍ മുന്‍കൂര്‍ ജാമ്യം എടുക്കുന്നതല്ല

Update: 2019-10-02 10:01 GMT

കൊച്ചി: ബിജെപിയും സിപിഎമ്മും പരസ്പരം വോട്ടുകച്ചവടം നടത്താന്‍ ശ്രമിക്കുകയാണെന്നും ഇത് സത്യമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പാലായിലെ ഫലം ഇതിന് തെളിവാണ്. ഇതു തന്നെയാണ് ഇവര്‍ വട്ടിയൂര്‍ക്കാവിലും കോന്നിയിലും സ്വീകരിക്കുന്നത്.രണ്ടിടത്തും ഇവര്‍ പരസ്പരംവോട്ടു കച്ചവടത്തിന് ശ്രമിക്കുകയാണ്.പാലായില്‍ ഇവര്‍ സ്വീകരിച്ച നിലപാട് തന്നെയാണ് ഇവിടെയും ഇവര്‍ നടത്താന്‍ ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വോട്ടുകച്ചവടം എന്ന പറഞ്ഞ് തങ്ങള്‍ മുന്‍കൂര്‍ ജാമ്യം എടുക്കുന്നതല്ല.സിപിഎമ്മിന്റെയും ബിജെപിയുടെയും നിലപാട് തങ്ങള്‍ വ്യക്തമായി മനസിലാക്കിയിട്ടാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.കേളത്തില്‍ യുഡിഎഫിനെ തോല്‍പിക്കാന്‍ ഇവര്‍ എടുത്തിരിക്കുന്ന നിലപാടാണിത്. ഇത് മനസിലാക്കിയാണ് തങ്ങള്‍ ഇവരുടെ നീക്കം തുറന്നു കാട്ടുന്നത്.ബിജെപി-സിപിഎം നീക്കത്തില്‍ യുഡിഎഫിന് ഭയമില്ല. നടക്കാന്‍ പോകുന്ന അഞ്ച് ഉപതിരഞ്ഞെടുപ്പിലും യുഡിഎഫ് വിജയം നേടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു

Tags:    

Similar News