വിജിലന്‍സ് ഡയറക്ടറെ മാറ്റിയത് സര്‍ക്കാരിന്റെ കള്ളക്കളിയെന്ന് രമേശ് ചെന്നിത്തല

സ്വപ്‌നയെ സ്വാധീനിക്കാന്‍ നടത്തിയ ശ്രമം പൊളിഞ്ഞതോടെ മുഖം രക്ഷിക്കാന്‍ വിജിലന്‍സ് ഡയറക്ടറെ ബലിയാടാക്കുകയാണ് ചെയ്തിരിക്കുന്നത്.ഇത് അപമാനകരമായ നടപടിയാണ്. ഐപിഎസ് ഓഫിസര്‍മാര്‍ ഒരിക്കലും ആരുടെയെങ്കിലും അറിവില്ലാതെ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു

Update: 2022-06-11 04:59 GMT

കൊച്ചി:വിജിലന്‍സ് ഡയറക്ടറെ മാറ്റിയത് സര്‍ക്കാരിന്റെ കള്ളക്കളിയെന്ന് മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.സ്വപ്‌നയെ സ്വാധീനിക്കാന്‍ നടത്തിയ ശ്രമം പൊളിഞ്ഞതോടെ മുഖം രക്ഷിക്കാന്‍ വിജിലന്‍സ് ഡയറക്ടറെ ബലിയാടാക്കുകയാണ് ചെയ്തിരിക്കുന്നത്.ഇത് അപമാനകരമായ നടപടിയാണ്. ഐപിഎസ് ഓഫിസര്‍മാര്‍ ഒരിക്കലും ആരുടെയെങ്കിലും അറിവില്ലാതെ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സര്‍ക്കാര്‍ ആദ്യം വിജിലന്‍സിനെ ഉപയോഗിച്ച് ഒരു പ്രതിയെ കസ്റ്റഡിയിലെടുത്തു ഫോണ്‍ തട്ടിപ്പറിക്കാന്‍ ശ്രമിക്കുന്നു. ഇതൊന്നും വിജിലന്‍സിന്റെ മാനുവലിലോ നടപടിക്രമങ്ങളിലോ ഉളളകാര്യമല്ല.ഇതിനു ശേഷമാണ് സ്വപ്‌നയെ സ്വാധീനിക്കാന്‍ മറ്റൊരാളെ നിയോഗിക്കുന്നത്.ഇതെല്ലാം പുറത്തുവന്നതോടെ സര്‍ക്കാരിന്റെ മുഖം വികൃതമായിരിക്കുകയാണ്.ഇത് കള്ളക്കളിയാണ്.

പിണറായി വിജയന്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കുകയാണ്. ജനങ്ങള്‍ക്ക് കാര്യങ്ങളെല്ലാം ബോധ്യമാകുന്നുണ്ടെന്നും ഈ കള്ളക്കളിയൊന്നും ജനങ്ങളുടെ മുന്നില്‍ ചിലവാകില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.മുഖ്യമന്ത്രിക്ക് തല്‍സ്ഥാനത്ത് നിന്ന് മാറിനില്‍ക്കുകയല്ലാതെ മറ്റൊരു മാര്‍ഗമില്ല.ഭരണകൂട ഭീകരതയാണ് കേരളത്തില്‍ നടക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Tags:    

Similar News