ഉപതിരഞ്ഞെടുപ്പ്: പത്രിക സമര്‍പ്പണത്തിന് ഒരു ദിവസം മാത്രം ബാക്കി ; എറണാകുളത്ത് ആരും പത്രിക സമര്‍പ്പിച്ചില്ല

നെഗോഷ്യബ്ള്‍ ഇന്‍സ്ട്രുമെന്റ് നിയമപ്രകാരം രണ്ടാം ശനിയാഴ്ച്ചയും നാലാം ശനിയാഴ്ച്ചയും അവധിയായതിനാല്‍ സെപ്റ്റംബര്‍ 28നും ഞായറാഴ്ചയായതിനാല്‍ 29നും പത്രിക സ്വീകരിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം നിലവിലുള്ള സാഹചര്യത്തിലാണ് പത്രിക സമര്‍പ്പണത്തിന് ഒരു ദിവസം മാത്രം ബാക്കിയുള്ളത്. സെപ്റ്റംബര്‍ 30 ന് വൈകുന്നേരം മൂന്നു മണിവരെ കലക്ടറേറ്റില്‍ റിട്ടേണിങ് ഓഫീസര്‍ മുമ്പാകെയോ എറണാകുളം സിറ്റി റേഷനിങ് ഓഫീസില്‍ അസി.റിട്ടേണിങ് ഓഫീസര്‍ മുമ്പാകെയോ പത്രിക സമര്‍പ്പിക്കാം. ആദ്യമെത്തുന്നയാള്‍ ആദ്യം എന്ന ക്രമത്തിലാണ് പത്രിക സ്വീകരിക്കുക.

Update: 2019-09-27 13:38 GMT

കൊച്ചി: ഉപതിരഞ്ഞെടുപ്പിനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അഞ്ചാം ദിവസവും എറണാകുളത്ത് ആരും പത്രിക സമര്‍പ്പിച്ചില്ല. പത്രിക സമര്‍പ്പിക്കാന്‍ ശേഷിക്കുന്നത് ഒരേയൊരു ദിവസം മാത്രം.നെഗോഷ്യബ്ള്‍ ഇന്‍സ്ട്രുമെന്റ് നിയമപ്രകാരം രണ്ടാം ശനിയാഴ്ച്ചയും നാലാം ശനിയാഴ്ച്ചയും അവധിയായതിനാല്‍ സെപ്റ്റംബര്‍ 28നും ഞായറാഴ്ചയായതിനാല്‍ 29നും പത്രിക സ്വീകരിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം നിലവിലുള്ള സാഹചര്യത്തിലാണ് പത്രിക സമര്‍പ്പണത്തിന് ഒരു ദിവസം മാത്രം ബാക്കിയുള്ളത്. സെപ്റ്റംബര്‍ 30 ന് വൈകുന്നേരം മൂന്നു മണിവരെ കലക്ടറേറ്റില്‍ റിട്ടേണിങ് ഓഫീസര്‍ മുമ്പാകെയോ എറണാകുളം സിറ്റി റേഷനിങ് ഓഫീസില്‍ അസി.റിട്ടേണിങ് ഓഫീസര്‍ മുമ്പാകെയോ പത്രിക സമര്‍പ്പിക്കാം. ആദ്യമെത്തുന്നയാള്‍ ആദ്യം എന്ന ക്രമത്തിലാണ് പത്രിക സ്വീകരിക്കുക. മൂന്നു മണിക്കു ശേഷമെത്തുന്നവരുടെ പത്രിക സ്വീകരിക്കില്ലെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ അറിയിച്ചു.

എല്‍ഡിഎഫ് മാത്രമാണ് എറണാകുളത്ത് ഇതുവരെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയിരിക്കുന്നത്.മാധ്യമ പ്രവര്‍ത്തകനായ കെ എം റോയിയുടെ മകനും അഭിഭാഷകനുമായ മനു റോയിയാണ് എല്‍ഡിഎഫ്സ്ഥാനാര്‍ഥി. എറണാകുളത്ത് നിര്‍ണായക സ്വാധീനമുള്ള ലത്തീന്‍ സമുദായ അംഗമാണ് മനു റോയി ഇത് മുതല്‍ക്കൂട്ടാവുമെന്നാണ് എല്‍ഡിഎഫിന്റെയും സിപിഎമ്മിന്റെയും പ്രതീക്ഷ. യുഡിഎഫില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നിട്ടില്ല. കൊച്ചി കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയറും ഡിസിസി പ്രസിഡന്റുമായ ടി ജെ വിനോദായിരിക്കും യുഡിഎഫ് സ്ഥാനാര്‍ഥിയാകുകയെന്ന് ഉറപ്പായിക്കഴിഞ്ഞു.വിനോദും ലത്തീന്‍ സമൂദായ അംഗമാണ്. ബിജെപിയിലും സ്ഥാനാര്‍ഥികളുടെ സാധ്യത.പട്ടിക തയാറയിട്ടേയുള്ളു. പ്രഖ്യാപനം വന്നിട്ടില്ല. എസിഡിപിയിലും ചര്‍ച്ച നടന്നുവരികയാണ്.അടുത്ത ദിവസം തന്നെ ഇത് സംബന്ധിച്ച് അന്തിമ പ്രഖ്യാപനം നടക്കുമെന്നാണ് വിവരം.കോണ്‍ഗ്രസിലെ ഹൈബി ഈഡന്‍ ലോക് സഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് എറണാകുളത്ത് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. നിലവില്‍ ആരും പത്രിക സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ അവസാന ദിവസം മുന്നണികളുടേതടക്കം പത്രികാ സമര്‍പ്പണത്തിനായി സ്ഥാനാര്‍ഥികളുടെ വന്‍ തിരക്ക് ഉണ്ടാകാനാണ് സാധ്യത. 

Tags:    

Similar News