ആലുവ ശിവരാത്രി മണപ്പുറം നടപ്പാലം;ഇബ്രാഹിംകുഞ്ഞ് അടക്കമുള്ളവര്‍ക്കെതിരെ അന്വേഷണം വേണമെന്നതില്‍ ഫെബ്രുവരി 24നുള്ളില്‍ തീരുമാനം വേണമെന്ന് ഹൈക്കോടതി

മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെക്കൂടാതെ ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത്,മുന്‍ പിഡബ്ല്യൂഡി സെക്രട്ടറി മുഹമ്മദ് ഹനീഷ് ഉള്‍പ്പെടെ 10 പേരെ എതിര്‍കക്ഷികളാക്കി ഖാലിദ് മുണ്ടപ്പിള്ളിയാണ് ഹരജി നല്‍കിയിരിക്കുന്നത്.എന്തുകൊണ്ടാണ് നടപടികള്‍ വൈകുന്നതെന്നും കോടതി ചോദിച്ചു.ഇനി കൂടുതല്‍ സമയംഅനുവദിക്കില്ലെന്നും കോടതി പറഞ്ഞു

Update: 2020-01-27 09:19 GMT

കൊച്ചി: ആലുവ ശിവരാത്രി മണപ്പുറം നടപ്പാലം നിര്‍മാണത്തില്‍ അഴിമതിയുണ്ടെന്നും ഇതില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് അടക്കം 10 പേര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയില്‍ സര്‍ക്കാര്‍ ഫെബ്രുവരി 24 നുളളില്‍ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി.അഴിമതി വിരുദ്ധ പ്രവര്‍ത്തകന്‍ ഖാലിദ് മുണ്ടപ്പള്ളിയാണ് ഇത് സംബന്ധിച്ച് അഴിമതി ആരോപണം ഉന്നയിച്ച്് കോടതിയെ സമീപിച്ചത്. ആലുവ-ശിവരാത്രി മണപ്പുറം നടപ്പാലം നിര്‍മാണത്തിലെ അഴിമതി സംബന്ധിച്ച് പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് മുന്‍കൂര്‍ അനുമതിനല്‍കണമെന്ന് സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാണ് ഹരജിയില്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യം.

കേസ് ഇന്ന് കോടതി പരിഗണിച്ചുവെങ്കിലും തീരുമാനം എടുക്കാന്‍ ഒരിക്കല്‍ കൂടി സമയം നീട്ടി നല്‍കണമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.ഇതേ ആവശ്യം നേരത്തെ ഉന്നയിച്ചപ്പോഴും രണ്ടു തവണ കോടതി സമയം നീട്ടി നല്‍കിയിരുന്നു.തുടര്‍ന്നാണ് ഫെബ്രുവരി 24 നുള്ളില്‍ തീരുമാനം എടുക്കണമെന്ന് കോടതി നിര്‍ദേശിച്ചത്.എന്തുകൊണ്ടാണ് നടപടികള്‍ വൈകുന്നതെന്നും കോടതി ചോദിച്ചു.ഇനി കൂടുതല്‍ സമയംഅനുവദിക്കില്ലെന്നും കോടതി പറഞ്ഞു. മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെക്കൂടാതെ ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത്,മുന്‍ പിഡബ്ല്യൂഡി സെക്രട്ടറി മുഹമ്മദ് ഹനീഷ് ഉള്‍പ്പെടെ 10 പേരെ എതിര്‍കക്ഷികളാക്കിയാണ് ഖാലിദ് മുണ്ടപ്പിള്ളി ഹരജി നല്‍കിയിരിക്കുന്നത്.

Tags:    

Similar News