ആലുവയില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വീട്ടില്‍ നിന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്ന സംഭവം: ഒരാള്‍ കൂടി അറസ്റ്റില്‍

കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി അബൂട്ടി (68)യാണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഗോവന്‍ സ്വദേശിയായ മാങ്കോര്‍ ഹില്‍ ഗുരുദ്വാര റോഡില്‍ മൗലാലി ഹബീബുല്‍ ഷേഖിനെ നേരത്തെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു

Update: 2022-06-24 10:54 GMT

കൊച്ചി: ആലുവയില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വീട്ടില്‍ നിന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ ഒരാള്‍ കൂടി പിടിയില്‍ . കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി അബൂട്ടി (68)യാണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഗോവന്‍ സ്വദേശിയായ മാങ്കോര്‍ ഹില്‍ ഗുരുദ്വാര റോഡില്‍ മൗലാലി ഹബീബുല്‍ ഷേഖിനെ നേരത്തെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ അഞ്ചിനാണ് സംഭവം. ഉച്ചക്ക് ഒന്നരയോടെ ബാങ്ക് ജംഗ്ഷനിലുളള സഞ്ജയ് എന്നയാളുടെ വീട്ടിലാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ എന്നും പറഞ്ഞ് അഞ്ച് പേര്‍ എത്തിയത്. ഇതില്‍ മൂന്നു പേര്‍ മലയാളികളും രണ്ട് പേര്‍ ഗോവന്‍ സ്വദേശികളുമാണ്. പരിശോധന നടത്തി വീട്ടില്‍ നിന്ന് അമ്പതു പവനോളം സ്വര്‍ണ്ണവും , ഒന്നരലക്ഷം രൂപയുമായി സംഘം കടന്നു കളഞ്ഞു. വീട്ടിലെ സിസിടിവി യുടെ ഹാര്‍ഡ് ഡിസ്‌ക്കും സംഘം കൊണ്ടുപോയി.

സംഭവത്തിന് ശേഷം അബൂട്ടി മംഗലാപുരം, കര്‍ണ്ണാടക, മുംബൈ എന്നിവിടങ്ങളില്‍ ഒളിവിലായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ഡിവൈഎസ്പി പി കെ ശിവന്‍കുട്ടി, എസ്എച്ച്ഒ എല്‍ അനില്‍കുമാര്‍ , എഎസ്‌ഐമാരായ ജി എസ് അരുണ്‍, കെ പി ഷാജി, സിപിഒമാരായ മാഹിന്‍ ഷാ അബൂബക്കര്‍ ,എന്‍ എ മുഹമ്മദ് അമീര്‍, കെ ബി സജീവ്, കെ എം മനോജ്, എന്നിവരും അന്വേഷണ ടീമിലുണ്ടായിരുന്നു.

Tags:    

Similar News