വയനാട്ടില്‍ കര്‍ഷകനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

തൃശ്ശിലേരി ആനപ്പാറ സ്വദേശി ടി വി കൃഷ്ണകുമാ(55)റാണ് ആത്മഹത്യ ചെയ്തത്

Update: 2019-03-28 08:15 GMT

വയനാട്: തിരുനെല്ലിയില്‍ കര്‍ഷകനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തൃശ്ശിലേരി ആനപ്പാറ സ്വദേശി ടി വി കൃഷ്ണകുമാ(55)റാണ് ആത്മഹത്യ ചെയ്തത്. രാവിലെ എട്ടോടെ കൃഷ്ണകുമാറിനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൃഷ്ണകുമാറിന് വിവിധ ബാങ്കുകളില്‍ എട്ട് ലക്ഷത്തോളം രൂപ കടമുണ്ടെന്നാണു ബന്ധുക്കള്‍ പറയുന്നത്. ഭാര്യ: രത്‌ന. മക്കള്‍: സത്യന്‍, സുരേന്ദ്രന്‍, പത്മാവതി, മഞ്ജു.


Tags: