ബിജെപി രാജസ്ഥാന്‍ സംസ്ഥാന പ്രസിഡന്റ് മദന്‍ലാല്‍ സെയ്‌നി അന്തരിച്ചു
ജയ്പൂരിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം വിദഗ്ധ ചികില്‍സയ്ക്കായി ന്യൂഡല്‍ഹിയിലെ എയിംസില്‍ എത്തിച്ചിരുന്നു
ന്യൂഡല്‍ഹി: ബിജെപി രാജസ്ഥാന്‍ അധ്യക്ഷനും രാജ്യസഭ എംപിയുമാ മദന്‍ലാല്‍ സെയ്‌നി(75) അന്തരിച്ചു. ശ്വസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ജയ്പൂരിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം വിദഗ്ധ ചികില്‍സയ്ക്കായി ന്യൂഡല്‍ഹിയിലെ എയിംസില്‍ എത്തിച്ചിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന മദന്‍ലാല്‍ സെയ്‌നി ഭാരതീയ കിസാന്‍ മോര്‍ച്ചയിലൂടെയാണ് പൊതുരംഗത്തെത്തിയത്. കഴിഞ്ഞ വര്‍ഷമാണ് ബിജെപി സംസ്ഥാന പ്രസിഡന്റായത്.