സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ പ്രവേശനം; സെലക്ഷന്‍ ക്യാംപ് മാര്‍ച്ച് ഏഴ്, എട്ട് തിയ്യതികളില്‍
തൃശൂര്‍: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് ഹോസ്റ്റലുകള്‍, എലൈറ്റ്, ഓപ്പറേഷന്‍ ഒളിമ്പിയ സ്‌കീമുകളിലേക്ക് തൃശൂര്‍, പാലക്കാട് ജില്ലകളിലെ വിദ്യാര്‍ഥികള്‍ക്കായുള്ള സെലക്ഷന്‍ ക്യാംപ് മാര്‍ച്ച് ഏഴ്, എട്ട് തീയതികളില്‍ തൃശൂര്‍ കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കും. 2022-23 അധ്യയന വര്‍ഷത്തെ ഏഴ്, എട്ട്, പ്ലസ് വണ്‍, ഡിഗ്രി ഒന്നാം വര്‍ഷം എന്നീ ക്ലാസ്സുകളിലേക്കുള്ള കായിക താരങ്ങളെയാണ് ക്യാംപിലൂടെ തെരഞ്ഞെടുക്കുക.
ബാസ്‌ക്റ്റ് ബോള്‍, സ്വിമ്മിംഗ്, ബോക്‌സിംഗ്, ജൂഡോ, ഫെന്‍സിംഗ്, ആര്‍ച്ചറി, റസ്ലിംഗ്, തയ്ക്വാണ്ടോ, സൈക്ലിംഗ്, നെറ്റ്‌ബോള്‍, കബഡി, ഖോ ഖോ, കനോയിംഗ്, കയാക്കിംഗ്, റോവിംഗ്, ഹോക്കി, ഹാന്‍ഡ്‌ബോള്‍ എന്നീ കായിക ഇനങ്ങളിലാണ് സോണല്‍ തല സെലക്ഷന്‍ നടക്കുക. അത്‌ലറ്റികസ്, ഫുട്‌ബോള്‍, വോളിബോള്‍ എന്നീ കായിക ഇനങ്ങളില്‍ ജില്ലാതല സെലക്ഷന്‍ നടത്തും.