പച്ചവിരിച്ച് പുഞ്ചകൃഷി

Update: 2022-02-13 01:12 GMT

കോഴിക്കോട്: മൂടാടി ഗ്രാമപഞ്ചായത്തിലെ മരക്കാട്ട്താഴ പാടശേഖരം പച്ചവിരിച്ചു കിടക്കുകയാണ്. തരിശായി കിടന്ന 19 ഏക്കര്‍ സ്ഥലത്ത് പഞ്ചായത്തിലെ കാര്‍ഷിക കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പുഞ്ചകൃഷി തുടങ്ങിയത്. ഡിസംബറില്‍ ആരംഭിച്ച കൃഷിയുടെ കൊയ്ത്തുത്സവം മാര്‍ച്ചോടെ നടത്താനാവുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാര്‍ പറഞ്ഞു.

പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെയും മൂടാടി ഗ്രാമപഞ്ചായത്തിന്റെയും മൂടാടി കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കിയത്. തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ചാണ് കൃഷി നടത്തുന്നത്. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കാര്‍ഷിക കര്‍മ്മസേന മൂടാടി അരി എന്ന പേരില്‍ തവിട് കളയാത്ത അരി വിപണനം നടത്തുന്നുണ്ട്. വിപണന സാധ്യത വര്‍ധിപ്പിക്കാനായി റൈസ്മില്‍ ആരംഭിക്കാനും പദ്ധതിയുണ്ട്.

Similar News