സൗദിയില്‍ മലയാളി അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു

Update: 2021-11-18 05:25 GMT

റിയാദ്: സൗദിയില്‍ മലയാളി അധ്യാപിക ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. ബുറൈദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളിലെ അധ്യാപിക ആലപ്പുഴ സ്വദേശി ജാസ്മിന്‍ അമീന്‍ (53) ആണ് മരിച്ചത്. ജോലി കഴിഞ്ഞെത്തി വിശ്രമിക്കവേ പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭര്‍ത്താവ്: മുഹമ്മദ് അമീന്‍. ഏക മകള്‍: അലിയ അമീന്‍.

Similar News