തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ഒരു കോടി രൂപയുടെ വിദേശ നിര്‍മിത സിഗരറ്റ് പിടികൂടി

Update: 2021-11-09 14:19 GMT

മലപ്പുറം: തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒരു കോടി അഞ്ച് ലക്ഷം രൂപ വില വരുന്ന വിദേശ നിര്‍മിത സിഗരറ്റ് പിടികൂടി. അനധികൃതമായി കടത്താന്‍ ശ്രമിച്ച 35,000 പാക്കറ്റ് സിഗരറ്റാണ് ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്. ഡ്യൂട്ടി പെയ്ഡ് ഷോപ്പുകളിലും ഗള്‍ഫ് ബസാറുകളിലും വില്‍പ്പന നടത്തുന്നതിനായി കടത്തിക്കൊണ്ടു വന്നതാണ് പിടിച്ചെടുത്ത സിഗരറ്റുകള്‍. തിരൂര്‍ കേന്ദ്രീകരിച്ച് അനധികൃതമായ സിഗരറ്റ് വ്യാപാരം വ്യാപകമാണെന്ന പരാതിയെ തുടര്‍ന്ന് ആര്‍പിഎഫ് കുറ്റാന്വേഷണ വിഭാഗം ദീര്‍ഘനാളായി നിരീക്ഷണം നടത്തിവരികയായിരുന്നു. ഡല്‍ഹിയില്‍ നിന്നും വരുന്ന ട്രെയിനുകളില്‍ കേരളത്തിനകത്തും പുറത്തുമുള്ള സ്‌റ്റേഷനിലേക്ക് ബുക്ക് ചെയ്യുകയും അവിടെ നിന്ന് റീ ബുക്ക് ചെയ്തു പാസഞ്ചര്‍ ട്രെയിനുകളില്‍ ആവശ്യ സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതുമാണ് സംഘങ്ങളുടെ രീതി. അനധികൃതമായ ഈ സിഗരറ്റ് കടത്ത് വന്‍ ടാക്‌സ് വെട്ടിപ്പാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

Similar News