നടി കോഴിക്കോട് ശാരദയുടെ നിര്യാണത്തില്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് അനുശോചിച്ചു
കോഴിക്കോട്: നടി കോഴിക്കോട് ശാരദയുടെ നിര്യാണത്തില്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് അനുശോചിച്ചു. നാടക, സിനിമ, സീരിയല്‍ രംഗത്ത് സജീവമായിരുന്ന ഇവര്‍ ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍നല്‍കിയിട്ടുണ്ട്. നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. നൂറോളം സിനിമകളിലും നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. കോഴിക്കോട് ശാരദയുടെ വിയോഗത്തില്‍ കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. അനുശോചനം അറിയിക്കുന്നു.