കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. രണ്ടുപേരില്‍ നിന്നായി 1.42 കോടി രൂപ വിലമതിക്കുന്ന 2948 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ജി84013 ഗോഎയര്‍ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നെത്തിയ മാഹി ചാലക്കര മുണ്ടപറമ്പത് ഹൗസില്‍ കല്ലേരി മുഹമ്മദ് ഷാന്‍, ഐഎക്‌സ് 742 എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ഷാര്‍ജയില്‍ നിന്നെത്തിയ കോഴിക്കോട് വളയം സ്വദേശി ചെറുമൊത് പുതിയോട്ടില്‍ കല്ലില്‍ ആഷിഫ് എന്നിവരില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഇ വികാസ്, സൂപ്രണ്ടുമാരായ വി പി ബേബി, കെ പി സേതുമാധവന്‍, ജ്യോതിലക്ഷ്മി, ഇന്‍സ്‌പെക്ടര്‍മാരായ കൂവന്‍ പ്രകാശന്‍, ജൂബര്‍ ഖാന്‍, സന്ദീപ്കുമാര്‍, ദീപക്, രാംലാല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കസ്റ്റംസ് സംഘമാണ് സ്വര്‍ണം പിടികൂടിയത്.