ചങ്ങമ്പുഴ അവാര്‍ഡ് നേടിയ അബ്ദുല്‍ ലത്തീഫ് കല്ലറയിലിനെ എസ്ഡിപിഐ അനുമോദിച്ചു
വടകര: ഉത്തര കേരള കവിതാ സാഹിത്യ വേദി ഏര്‍പെടുത്തിയ ചങ്ങമ്പുഴ പുരസ്‌കാര ജേതാവ് അബ്ദുല്‍ ലത്തീഫ് കല്ലറയിലിനെ എസ്ഡിപിഐ അനുമോദിച്ചു. എസ്ഡിപിഐ മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ സംസ്ഥാന സമിതിയംഗം മുസ്തഫ പാലേരി പൊന്നാട അണിയിച്ചും മൊമെന്റോയും നല്‍കി അനുമോദിച്ചു. 'ഗസല്‍ ' കവിതാ സമാഹരണത്തിനാണ് അബ്ദുല്‍ ലത്തീഫ് അവര്‍ഡിന് അര്‍ഹനായത്. എസ്ഡിപിഐ വടകര മണ്ഡലം ട്രഷറര്‍ അസീസ് വെള്ളോളി, മണ്ഡലം കമ്മിറ്റിയംഗം സവാദ് വടകര, മുനിസിപ്പല്‍ സെക്രട്ടറി മഷ്ഹൂദ് കെ പി, 45ആം വാര്‍ഡ് കൗണ്‍സിലര്‍ ഹകീം പി എസ്, റഫീഖ് പണിക്കോട്ടി, ശറഫുദ്ധീന്‍, നെഫ്‌നാസ് എന്നിവര്‍ സംബന്ധിച്ചു.