ബലാല്‍സംഗാരോപണം: പിഎസ്ജി താരം അഷ്‌റഫ് ഹക്കീമി വിചാരണ നേരിടണം

Update: 2026-02-24 15:51 GMT

പാരിസ്: പിഎസ്ജിയുടെ മൊറോക്കോ പ്രതിരോധ താരം അഷ്‌റഫ് ഹക്കീമി ബലാല്‍സംഗാരോപണവുമായി ബന്ധപ്പെട്ട കേസില്‍ വിചാരണ നേരിടണം. 2023-ല്‍ പാരിസിലെ ഹക്കീമിയുടെ വസതിയില്‍ വച്ച് തന്നെ ബലാല്‍സംഗം ചെയ്തുവെന്ന് ഒരു യുവതി പരാതി നല്‍കിയിരുന്നു. ഈ കേസിലാണ് വിചാരണം. എന്നാല്‍, ആരോപണം ഹക്കീമി നിഷേധിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് 2023 മാര്‍ച്ചില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു. പിഎസ്ജിക്കായി 194 മല്‍സരങ്ങളില്‍ താരം കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ക്ലബ്ബിനൊപ്പം ചാംപ്യന്‍സ് ലീഗും ലിഗ്-1 കിരീടവും നേടിയിരുന്നു. തിങ്കളാഴ്ച പാരിസില്‍ നടന്ന ഫിഫാ ബെസ്റ്റ് ഫുട്‌ബോള്‍ പുരസ്‌കാര ചടങ്ങില്‍ മികച്ച പ്രകടനത്തിന് ഹക്കീമിക്ക് അംഗീകാരം ലഭിച്ചിരുന്നു. ഫിഫാ പ്രോ മെന്‍സ് വേള്‍ഡ് ടീമിലും താരം ഉള്‍പ്പെട്ടിരുന്നു.


Tags: