മലബാര്‍ ചരിത്ര സമരത്തിന് 100 വയസ്സ്; സെമിനാര്‍

Update: 2021-10-18 17:21 GMT

പരപ്പനങ്ങാടി: 100 വര്‍ഷം പിന്നിട്ട ചരിത്ര സമരത്തിന്റെ ഓര്‍മ്മ പുതുക്കുന്ന മലബാര്‍ കലാപം സെമിനാര്‍ നവജീവന്‍ വായനശാല സംഘടിപ്പിച്ചു. എഴുത്തുകാരനും പ്രഭാഷകനുമായ അജിത് കൊളാടി, കാലടി സര്‍വ്വകലാശാല അധ്യാപികയായ ഡോ. ഷംഷാദ് ഹുസൈന്‍

എന്നിവര്‍ മലബാര്‍ കലാപത്തിന്റെ ചരിത്രപരമായ വസ്തുതകളെ വിശകലനം ചെയ്ത് സംസാരിച്ചു. തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് റഷീദ് പരപ്പനങ്ങാടി ചടങ്ങില്‍ ആശംസകളര്‍പ്പിച്ചു. കെ.കുഞ്ഞികൃഷ്ണന്‍ മോഡറേറ്ററായി. വായനശാല പ്രസിഡന്റ് സനില്‍ നടുവത്ത് അധ്യക്ഷനായ ചടങ്ങില്‍ സെക്രട്ടറി റോഷ്‌നി വി.പി സ്വാഗതവും മനീഷ്.കെ.പി

നന്ദിയും പറഞ്ഞു.

Similar News