തൃശൂർ: മഴ ശക്തി പ്രാപിച്ചതോടെ വെള്ളക്കെട്ട് രൂക്ഷമായ സ്ഥലങ്ങളിൽ അപകട സാധ്യത കണക്കിലെടുത്ത് കുന്നംകുളം അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ ബി.വൈശാഖിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാ സേന അംഗങ്ങൾ പരിശോധന നടത്തി. പാറന്നൂർ, ചാട്ടുകുളം, ചൂണ്ടൽ തുടങ്ങി വെള്ളം കയറാൻ സാധ്യതയുള്ള സ്ഥലങ്ങളും അപകടസാധ്യതയുള്ള സ്ഥലങ്ങളിലുമാണ് കുന്നംകുളം അഗ്നിരക്ഷാസേന നേരിട്ടെത്തി പരിശോധന നടത്തിയത്. അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ നിഖിൽ, ജിഷ്ണു, ടോണി ജോസ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.