നോര്‍വിച്ച് സിറ്റിയുടെ 16കാരനെ സ്വന്തമാക്കി ബാഴ്‌സലോണ

Update: 2026-02-24 16:04 GMT

ക്യാംപ് നൗ: നോര്‍വിച്ച് സിറ്റി അക്കാഡമിയുടെ 16കാരനായ ഫോര്‍വേഡിനെ സ്വന്തമാക്കി ബാഴ്‌സലോണ. ഇംഗ്ലിഷ്-പോര്‍ച്ചുഗല്‍ താരമായ അജയ് ടവാരസിനെയാണ് ബാഴ്‌സ തങ്ങളുടെ അണ്ടര്‍ 19 ടീമിലെത്തിച്ചിരിക്കുന്നത്. നിരവധി യൂറോപ്യന്‍ ക്ലബ്ബുകള്‍ അജയ് ടവാരസിനായി രംഗത്തുണ്ടായിരുന്നു. അണ്ടര്‍ 12 സ്‌ക്വാഡിലാണ് ആദ്യമായി നോര്‍വിച്ചിനൊപ്പം കളിച്ചത്. നോര്‍വിച്ച് ഇതുവരെ താരത്തെ സീനിയര്‍ ടീമില്‍ കളിപ്പിച്ചിട്ടില്ല. എന്നാല്‍ കരാറിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ബാഴ്‌സ പുറത്ത് വിട്ടിട്ടില്ല.