കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാറി നല്‍കി

Update: 2021-09-11 01:33 GMT

ആലപ്പുഴ: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാറി നല്‍കി ആലപ്പുഴ മെഡിക്കല്‍ കോളജില്‍ വീണ്ടും വീഴ്ച. ഇതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രി വളപ്പില്‍ കഴിഞ്ഞ രാത്രി സംഘര്‍ഷമുണ്ടായി. കായംകുളം കൃഷ്ണപുരം തെക്കതില്‍ രമണന്റെ മൃതദേഹമാണ് ചേര്‍ത്തല സ്വദേശി കുമാരന്റെ ബന്ധുക്കള്‍ക്ക് നല്‍കിയത്.

ഇരുവരും കൊവിഡ് ചികില്‍സയിലായിരുന്നു. വൈകീട്ട് ഏഴരയോടെ ചേര്‍ത്തലയിലേക്ക് കൊണ്ടുപോയ മൃതദേഹം കുമാരന്റെയല്ലെന്ന് അറിഞ്ഞതോടെ തിരിച്ചെത്തിക്കുകയായിരുന്നു. നാല് ദിവസം മുന്‍പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രമണന്‍ (70) വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് മരിച്ചത്. മൃതദേഹം വിട്ടുനല്‍കാന്‍ ബന്ധുക്കള്‍ ആവശ്യപ്പെടുന്നതിനിടെയാണ് മാറിയ മൃതദേഹം കുമാരന്റെ ബന്ധുക്കള്‍ തിരിച്ചെത്തിച്ചത്. ഇരു മൃതദേഹങ്ങളും പിന്നീട് വിട്ടുകൊടുത്തു.

Similar News