ട്വന്റി-20 ലോകകപ്പ്; സെമി, ഫൈനല്‍ മല്‍സരങ്ങള്‍ക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാം; വേദി മാറ്റം കാരണം മല്‍സരം നടന്നില്ലെങ്കില്‍ പണം തിരികെ നല്‍കുമെന്ന് ഐസിസിയുടെ ഉറപ്പ്
ദുബായ്: ട്വന്റി-20 ലോകകപ്പിന്റെ സെമിഫൈനലുകളും ഫൈനലിനുമായുള്ള ടിക്കറ്റുകളുടെ വില്‍പന കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ചിട്ടുണ്ട്. ഔദ്യോഗിക വെബ്‌സൈറ്റ് വഴി ആരാധകര്‍ക്ക് ബുക്ക് ചെയ്യാം. എന്നാല്‍ വേദി മാറ്റം കാരണം മല്‍സരം നടക്കാതെ വന്നാല്‍ ടിക്കറ്റിന്റെ പണം മടക്കി നല്‍കുമെന്ന് ഐസിസി അറിയിച്ചു.മാര്‍ച്ച് 4ന് നടക്കുന്ന ആദ്യ സെമിഫൈനലിന്റെ വേദി ''ഫ്‌ലോട്ടിംഗ് വെന്യു'' എന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. മല്‍സരത്തിനായി രണ്ട് വേദികളാണ് ഐസിസി തയ്യാറാക്കിയിരിക്കുന്നത്. പാകിസ്ഥാന്‍ സെമിയിലെത്തിയാല്‍ മല്‍സരം ആര്‍ പ്രേമദാസ സ്റ്റേഡിയത്തിലാകും മല്‍സരം നടക്കുക.
ഇനി പാകിസ്താന്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകുകയും പകരം ശ്രീലങ്ക സെമിയില്‍ എത്തുകയും ചെയ്താല്‍ വീണ്ടും വേദി മാറാന്‍ സാധ്യതയുണ്ട്. ഇന്ത്യ അല്ലാതെ മറ്റേതങ്കിലും ടീം ആണ് സെമിയില്‍ ശ്രീലങ്കയുടെ എതിരാളി എങ്കില്‍ മല്‍സരം കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കും.
ഇനി ഇന്ത്യയാണ് സെമിയില്‍ എതിരാളി എങ്കില്‍ മല്‍സരം നടക്കുക കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ ആയിരിക്കും. ഫൈനലിനും സമാനമായ ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. നിലവില്‍ അഹമ്മദാബാദിലാണ് ഫൈനല്‍ നിശ്ചയിച്ചിരിക്കുന്നത്.എന്നാല്‍ പാകിസ്താന്‍ ഫൈനലില്‍ പ്രവേശിച്ചാല്‍, മല്‍സരം കൊളംബോയിലേക്ക് മാറ്റും. അത് കൊണ്ട്, അഹമ്മദാബാദിലെ ഫൈനലിനോ കൊല്‍ക്കത്തയിലെ സെമിഫൈനലിനോ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മല്‍സരം മറ്റൊരു വേദിയിലേക്ക് മാറിയാല്‍ പൂര്‍ണ്ണ റീഫണ്ട് ലഭിക്കും.
