അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍: 20 കോടി രൂപ അനുവദിച്ച് ഉത്തരവായി

Update: 2026-02-25 07:43 GMT

തിരുവനന്തപുരം: വിരമിച്ച അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നതിനായി സര്‍ക്കാര്‍ 20 കോടി രൂപ അനുവദിച്ചു. അങ്കണവാടി ജീവനക്കാരുടെ ക്ഷേമനിധി ബോര്‍ഡ് മുഖേനയാണ് ഈ തുക ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുക. ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ ക്ഷേമനിധി ബോര്‍ഡിന് മൊത്തം 96.21 കോടി രൂപ സര്‍ക്കാര്‍ സഹായമായി നല്‍കി.

Tags: