ബേപ്പൂരില്‍ വിവിധ പ്രവര്‍ത്തികള്‍ക്കായി 1.10 കോടി രൂപ അനുവദിച്ചു

Update: 2021-09-07 14:03 GMT

കോഴിക്കോട്: ബേപ്പൂര്‍ നിയോജകമണ്ഡലത്തിലെ വിവിധ പ്രവര്‍ത്തികള്‍ക്കായി എംഎല്‍എ ഫണ്ട്, ആസ്തി വികസന ഫണ്ട് എന്നിവയില്‍ നിന്നും 1.10 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു.

അരക്കിണര്‍ റെയില്‍വേ ലൈന്‍ റോഡ് കോഴിക്കോട് കോര്‍പ്പറേഷന്‍ (ഡിവി. 52 ) 25 ലക്ഷം, തരിപ്പണം പാലം നിര്‍മ്മാണം 25 ലക്ഷം, അമ്മാഞ്ചേരി വേലപ്പ മേനോന്‍ റോഡ് രാമനാട്ടുകര 10 ലക്ഷം, അച്ചം കുളം മുട്ടിയറ കനാല്‍ 15 ലക്ഷം, തിരുത്തിയാട് കോവയില്‍ പാണ്ടികശാല റോഡ് രാമനാട്ടുകര 10 ലക്ഷം, 8/ 4 നെന്മണി താഴം റോഡ് ഫറോക്ക് 10 ലക്ഷം, ആറാംകണ്ടം ചെരാല്‍ കാവ് ഡ്രൈനേജ് നിര്‍മ്മാണം നല്ലളം 15 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്.

Similar News