പേര് മാറ്റം ആവശ്യപ്പെട്ടുകൊണ്ടുള്ള പശ്ചിമ ബംഗാളിന്റെ അപേക്ഷ കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കണം: ഒമര്‍ അബ്ദുള്ള
ശ്രീനഗര്‍: പേര് മാറ്റം ആവശ്യപ്പെട്ടുകൊണ്ടുള്ള പശ്ചിമ ബംഗാളിന്റെ അപേക്ഷ കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കണമെന്ന് ജമ്മു ക്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. കേരളത്തിന്റെ പേര് കേരളം എന്നാക്കാന്‍ കേന്ദ്രം അനുമതി നല്‍കിയതിനു പിന്നാലെയാണ് പ്രസ്താവന.
പല സംസ്ഥാനങ്ങള്‍ക്ക് പേര് മാറ്റാന്‍ അനുമതി ലഭിച്ചു കഴിഞ്ഞെന്നും എന്നാല്‍ ബംഗാളിന്റെ അപേക്ഷ പരിഗണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കണമെന്നു പറഞ്ഞ അദ്ദേഹം കശ്മീരും ഇത്തരത്തിലുള്ള ആവശ്യം മുന്നോട്ടു വച്ചാല്‍ അംഗീകരിക്കണമെന്നും വ്യക്തമാക്കി.