നരേന്ദ്ര മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തെ വിമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി
ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തെ വിമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. ഫലസ്തീന്‍ വിഷയത്തില്‍ ഇന്ത്യയുടെ ദീര്‍ഘകാല നിലപാടിനെ മോദി ഒറ്റുകൊടുക്കുന്നുവെന്നായിരുന്നു വിമര്‍ശനം. അവിശുദ്ധ കൂട്ടുകെട്ട് രാജ്യത്തിന് നാണക്കേടാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതിരോധ കാര്യങ്ങളില്‍ ഇസ്രയേലുമായി സഹരിക്കുമെന്ന നെതന്യാഹുവിന്റെ പ്രഖ്യാപനം അംഗീകരിക്കാനാകില്ല.ഫലസ്തീനെതിരെ ഇസ്രായേലിന്റെ വംശഹത്യ തുടരുന്ന സാഹചര്യത്തില്‍, സയണിസ്റ്റ് ഭരണകൂടത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചേര്‍ത്തുപിടിക്കുന്നത് ഇന്ത്യയുടെ കൊളോണിയല്‍ വിരുദ്ധ ചരിത്രത്തോടുള്ള വഞ്ചനയാണ്. ഫലസ്തീന്‍ ജനതയുടെ സ്വയം നിര്‍ണയാവകാശത്തെയും ഇന്ത്യ ഇതുവരെ പിന്തുണച്ചുപോന്ന ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങളെയും തള്ളിപറയുന്ന നിലപാടാണിതെന്നും അദ്ദേഹം വ്യക്തമാക്കി.