സോഷ്യല്‍ മീഡിയയില്‍ ലഹരിമരുന്ന് കൈവശം വച്ച് എക്സൈസ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച യുവാവിന്റെ പക്കലുണ്ടായിരുന്നത് കല്ലുപ്പ്

Update: 2026-02-25 09:59 GMT

കോഴിക്കോട്: കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ലഹരിമരുന്ന് കൈവശം വച്ച് എക്സൈസ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച യുവാവിന്റെ പക്കലുണ്ടായിരുന്നത് കല്ലുപ്പ്. യുവാവ് തന്നെയാണ് ഇക്കാര്യം പോലിസിനോട് പറഞ്ഞത്.

ലഹരിമരുന്ന് പരസ്യമായി പ്രദര്‍ശിപ്പിച്ചും ലഹരി ഉപഭോഗം പ്രോല്‍സാഹിപ്പിക്കും വിധമുള്ള വീഡിയോയാണ് യുവാവ് പോസ്റ്റ് ചെയ്തിരുന്നത്.കോഴിക്കോട് മേപ്പയൂര്‍ സ്വദേശിയായ വിഷ്ണുവാണ് ഇത്തരത്തില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തത്. 'മിസ്റ്റര്‍ ബുദ്ധന്‍' എന്ന യുവാവിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയായിരുന്നു വീഡിയോ എത്തിയത്.

പിന്നാലെ പോലിസ് യുവാവിന്റെ വീട്ടിലെത്തി. പിന്നീട് തന്റെ കൈയ്യിലുണ്ടായിരുന്നത് ഉപ്പാണെന്ന് പറഞ്ഞുകൊണ്ടുള്ള വീഡിയോയും യുവാവ് പോസ്റ്റ് ചെയ്തിട്ടുണ്ട്. പോലിസും വീഡിയോയില്‍ ഉണ്ടായിരുന്നു. ഇനി താന്‍ നല്ല വീഡിയോ മാത്രമെ ചെയ്യുവെന്നും യുവാവ് പറഞ്ഞു.

Tags: