കല്ലൂപ്പാറ എന്‍ജിനീയറിങ് കോളജില്‍ കംപ്യൂട്ടര്‍ സയന്‍സ് പ്രവേശനത്തിന് കാലാവധി ദീര്‍ഘിപ്പിച്ചു
തൃശൂര്‍: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ എച്ച് ആര്‍ ഡിയുടെ കീഴിലുള്ള കല്ലൂപ്പാറ കോളജില്‍ പുതുതായി അനുവദിച്ച കംപ്യൂട്ടര്‍ സയന്‍സ് (സൈബര്‍ സെക്യൂരിറ്റി) കോഴ്‌സിലേക്ക് 2021-22 അധ്യയനവര്‍ഷത്തില്‍ എന്‍ ആര്‍ ഐ സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള കാലാവധി ഓഗസ്റ്റ് 13 വൈകിട്ട് 5 മണി വരെ ദീര്‍ഘിപ്പിച്ചു.അപേക്ഷയുടെ പകര്‍പ്പും നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും കോളജില്‍ ഓഗസ്റ്റ് 24 വൈകുന്നേരം 5 മണി വരെ സമര്‍പ്പിക്കാം. അപേക്ഷ ഫോം www.cek.ac.in വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് principal@cek. ac. മെയിലിലേക്ക് അയക്കുകയോ നേരിട്ട് കോളജ് ഓഫിസില്‍ എത്തിക്കുകയോ ചെയ്യാം. അപേക്ഷാ ഫീസ് ആയി 1000 രൂപ ഓഫീസില്‍ നേരിട്ടോ, ഡി ഡി ആയോ, ഓണ്‍ലൈന്‍ ആയോ അടയ്ക്കാമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ :04712678982, 2677890.