സൗത്ത് കരോലിന സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ വെടിവയ്പ്പ്: രണ്ടു പേര്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്

Update: 2026-02-13 10:59 GMT

ഓറഞ്ച്ബര്‍ഗ്: സൗത്ത് കരോലീന സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ റസിഡന്‍ഷ്യല്‍ കോംപ്ലക്‌സില്‍ ഇന്നലെ രാത്രി ഉണ്ടായ വെടിവയ്പ്പില്‍ രണ്ടു പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റതായി സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.

മരിച്ചവരുടെ വിവരങ്ങളോ പരിക്കേറ്റ വ്യക്തിയുടെ ആരോഗ്യനിലയോ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെന്നാണ് റിപോര്‍ട്ട്. വെടിവയ്പ്പിനെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഓറഞ്ച്ബര്‍ഗിലെ ക്യാമ്പസ് അധികൃതര്‍ അടിയന്തരമായി അടച്ചു. നാലു മണിക്കൂറിന് ശേഷം സുരക്ഷാ വിലയിരുത്തലുകള്‍ പൂര്‍ത്തിയാക്കിയതോടെ ക്യാമ്പസ് വീണ്ടും തുറന്നു. സംഭവത്തില്‍ പോലിസ് അന്വേഷണം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

Tags: