കൊച്ചി: ഞായറാഴ്ച്ച മുതല്‍ രാത്രി 11 വരെ സമയം ദീര്‍ഘിപ്പിച്ച് കൊച്ചി മെട്രോ. യാത്രക്കാരുടെ എണ്ണത്തില്‍ സ്ഥിരമായ വര്‍ധനവും ഉയര്‍ന്നുവരുന്ന യാത്രാവശ്യവും പരിഗണിച്ചാണ് തീരുമാനം. ഫെബ്രുവരി 15 ഞായറാഴ്ച മുതല്‍ പുതുക്കിയ സമയക്രമം നിലവില്‍ വരും. ഇതിനനുസരിച്ച് ആലുവ, തൃപ്പൂണിത്തുറ എന്നീ ടെര്‍മിനല്‍ സ്‌റ്റേഷനുകളില്‍ നിന്ന് അവസാന സര്‍വീസ് രാത്രി 11നു പുറപ്പെടും.
പ്രത്യേക സര്‍വീസുകള്‍
ഫെബ്രുവരി 15 (ഞായര്‍-ശിവരാത്രി) തൃപ്പൂണിത്തുറ ടെര്‍മിനലില്‍ നിന്ന് അവസാന സര്‍വീസ് രാത്രി 11:30നു പുറപ്പെടും.
ഫെബ്രുവരി 16 (തിങ്കള്‍) ആലുവ മെട്രോ സ്‌റ്റേഷനില്‍ നിന്ന് പുലര്‍ച്ചെ നാലിനു സര്‍വീസ് ആരംഭിക്കും. രാവിലെ ആറുവരെ 30 മിനിറ്റ് ഇടവേളയില്‍ സര്‍വീസ് ഉണ്ടായിരിക്കും. തുടര്‍ന്ന് ട്രെയിനുകള്‍ പതിവ് ടൈംടേബിള്‍ പ്രകാരം സര്‍വീസ് നടത്തും.