കോഴിക്കോട്: തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് ഐടിഐ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. കമ്പനികള്‍, മേജര്‍ ഫാക്ടറി, മൈനര്‍ ഫാക്ടറി, സഹകരണ സ്ഥാപനങ്ങള്‍, പ്ലാന്റേഷന്‍സ് തൊഴിലാളികളുടെയും മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗമല്ലാത്ത മോട്ടോര്‍ തൊഴിലാളികളുടെയും മക്കള്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 300 രൂപ ബോര്‍ഡില്‍നിനിന്നും സ്‌റ്റൈപന്റ് നല്‍കുമെന്ന്് ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കണം. വെബ്‌സൈറ്റ് ംംം.ഹമയീൗൃംലഹളമൃലളൗിറ.ശി. ഫോണ്‍ : 0495 2372480, 9496553292.