തൃശൂര്‍: ത്രിവത്സര ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ എച്ച് ആര്‍ ഡി യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കെ കരുണാകരന്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്‌നിക് കോളജില്‍ 202122 അധ്യയന വര്‍ഷത്തിലേക്കുള്ള ഒന്നാംവര്‍ഷ ഡിപ്ലോമ കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം. www.polyadmission.org എന്ന വെബ്‌സൈറ്റ് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 8547005080, 04802720746. ഹെല്‍പ് ഡെസ്‌ക് : 9495040960, 9446232572, 9745587549, 9995113762.