കേന്ദ്ര വിദേശകാര്യ മന്ത്രി ഒമാന്‍ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തി

Update: 2021-08-05 18:55 GMT

മസ്‌കത്ത്: കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍, ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദിയുമായി കൂടിക്കാഴ്ച നടത്തി. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ വെച്ചായിരുന്നു ഇവരുടെയും കൂടിക്കാഴ്ച. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിലുള്ള സഹകരണം തുടര്‍ന്ന് പോകുന്നതുമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. സാമ്പത്തിക, വാണിജ്യ, നിക്ഷേപ രംഗങ്ങളിലുള്ള സംയുക്ത സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും തീരുമാനിച്ചു.

Similar News