വ്യാപാരികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്: എതിര്‍പ്പുമായി ഇടത് അനുകൂല വ്യാപാരി സംഘടന

Update: 2021-07-24 14:34 GMT

കോഴിക്കോട്: വ്യാപാര സ്ഥാപനങ്ങളില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബദ്ധമായും പ്രദര്‍ശിപ്പിക്കണമെന്ന നടപടി പിന്‍വലിക്കണമെന്നും വ്യാപാരികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കുന്നതിന് മുന്‍ഗണന നല്‍കണമെന്നും ഇടത് അനുകൂല വ്യാപാരി സംഘടനയായ വ്യാപാരി വ്യവസായി സമിതി. പൊതുഗതാഗതത്തിലും സര്‍ക്കാര്‍ ഓഫിസുകളിലും ഇല്ലാത്ത മാനദണ്ഡം വ്യാപാരികള്‍ക്ക് നേരേമാത്രം അടിച്ചേല്‍പ്പിക്കുന്ന നടപടി പ്രതിഷേധാര്‍ഹമാണെന്ന് സമിതി കോഴിക്കോട് ജില്ലാ നേത്യയോഗം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

തുറക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ 72 മണിക്കൂര്‍ ഇടവിട്ട് കൊവിഡ് ടെസ്റ്റ് ചെയ്ത് സര്‍ട്ടിഫിക്കറ്റ് പ്രദര്‍ശിപ്പിക്കുക എന്നത് തികച്ചും അപ്രായോഗികമാണ്. ജനങ്ങളുമായി ഏറെ ബദ്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വ്യാപാരികള്‍ക്ക്

അടിയന്തര പ്രാധാന്യത്തോടെ വാക്‌സിന്‍ ലഭ്യമാക്കാനുള്ള നടപടിയാണ് വേണ്ടതെന്നും വ്യാപാരി വ്യവസായി ജില്ലാ നേത്യയോഗം അധികാരികളോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച നിവേദനം കലക്ടര്‍ക്കും മുഖ്യമന്ത്രിക്കും ഇ മെയിലായി അയച്ചു.

യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. സി കെ വിജയന്‍ ടി മരക്കാര്‍, കെ എം റഫീഖ്, ടി എം ശശിധരന്‍, സി വി ഇഖ്ബാല്‍, സന്തോഷ് സെബാസ്റ്റ്യന്‍, ഗഫൂര്‍ രാജധാനി, കെ സോമന്‍, കെ സുധ, എപി ശ്രീജ സംസാരിച്ചു.

Similar News