ടിപിആര്‍ വര്‍ധന; കിഴുപറമ്പ്, ഊര്‍ങ്ങാട്ടീരി പഞ്ചായത്തുകള്‍ പൂര്‍ണമായും അടച്ചു

Update: 2021-07-24 12:51 GMT

അരീക്കോട്: ടിപിആര്‍ നിരക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് കിഴുപറമ്പ്, ഊര്‍ങ്ങാട്ടീരി പഞ്ചായത്തുകള്‍ പൂര്‍ണമായും അരീക്കോട് പോലിസ് അടച്ചു. ജില്ല ഭരണകൂടത്തിന്റെ നിര്‍ദേശാനുസരണം പഞ്ചായത്തുകളിലേക്ക് പ്രവേശിക്കുന്ന കവാടങ്ങളെല്ലാം പഞ്ചായത്ത് ഭരണാധികാരികളുടെ സാനിധ്യത്തിലാണ് അടച്ചത്. പ്രവേശന കവാടങ്ങളില്‍ പോലിസിന്റെ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.


ഇരു പഞ്ചായത്തുകളും ഡി കാറ്റഗറിയിലാണ്. ഓരോ ദിവസവും രോഗികളുടെ എണ്ണം ഇവിടങ്ങളില്‍ വര്‍ധിക്കുകയാണ്. അവശ്യ സര്‍വീസുകള്‍ക്കും കടകള്‍ക്കും മാത്രമാണ് പ്രവര്‍ത്തനാനുമതിയുള്ളത്. സംസ്ഥാന പാതയായ അരീക്കോട് മുക്കം റോഡിലൂടെ പോകുന്ന വാഹനങ്ങളും നിരീക്ഷിക്കുന്നുണ്ട്. കിഴുപറമ്പിലേക്ക് പ്രവേശിക്കുന്ന മൂന്ന് പാലങ്ങളും ശനിയാഴ് രാവിലെ തന്നെ പോലിസ് അടച്ചു.

ഊര്‍ങ്ങാട്ടീരി, കിഴുപറമ്പ് പഞ്ചായത്തുകളിലായി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മെഗാ ടെസ്റ്റുകള്‍ നടത്തിയിരുന്നു. ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ച് ടിപിആര്‍ കുറക്കാനാണ് പഞ്ചായത്തുകള്‍ ശ്രമിക്കുന്നത്.

Similar News