ജാമിഅ: ജൂനിയര്‍ കോളജ് കോര്‍ഡിനേഷന്‍ ഹയര്‍ സെക്കണ്ടറി പ്രവേശന പരീക്ഷ ജൂലൈ 26 ന്

Update: 2021-07-18 03:06 GMT

പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅ: നൂരിയ്യയുമായി അഫ്‌ലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്ന ജൂനിയര്‍ കോളജുകളിലെ ഹയര്‍ സെക്കണ്ടറി സ്ഥാപനങ്ങളിലേക്കുള്ള ഏകീകൃത പ്രവേശന പരീക്ഷയും അഭിമുഖവും ജൂലൈ 26ന് 10 മണിക്ക് നിശ്ചിത കേന്ദ്രങ്ങളില്‍ നടക്കും.

കേരളത്തില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലും കര്‍ണാടകയിലെ ദക്ഷിണ കന്നട, കൂര്‍ഗ് ജില്ലകളിലുമായി 20 സ്ഥാപനങ്ങളിലേക്കാണ് ഈ അധ്യയന വര്‍ഷം പ്രവേശനം നല്‍കപ്പെടുന്നത്.

ഈ വര്‍ഷം എസ്എസ്എല്‍സി തുടര്‍പഠന യോഗ്യത നേടുകയും മദ്‌റസ ഏഴാം ക്ലാസോ തത്തുല്യ യോഗ്യതയോ നേടിയവര്‍ക്കുമാണ് ഈ വിഭാഗത്തിലേക്ക് പ്രവേശനം നല്‍കുന്നത്.

Jamianooriya.in/admission എന്ന ലിങ്കിലൂടെ ഓണ്‍ലൈനായാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. അപേക്ഷയുടെ പ്രിന്റൗട്ടും അപേക്ഷാഫീസും ആദ്യ ഓപ്ഷനായി നല്‍കിയ സ്ഥാപനത്തില്‍ നല്‍കേണ്ടതാണ്.

പ്രവേശന പരീക്ഷാഫലം 28ന് പ്രസിദ്ധീകരിക്കുന്നതാണ്.

അറുപതിലധികം ജൂനിയര്‍ കോളേജുകളിലായി അയ്യായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ നിലവില്‍ ജാമിഅ: ജൂനിയര്‍ കോളേജുകളില്‍ പഠനം നടത്തിക്കൊണ്ടിരിക്കുന്നു. ഏഴാം ക്ലാസ് വിജയിച്ചവര്‍ക്ക് പ്രവേശനം നല്‍കുന്ന സെക്കണ്ടറി വിഭാഗം സ്ഥാപനങ്ങളില്‍ ജൂണ്‍ 1 മുതല്‍ പുതിയ ബാച്ചിന് ക്ലാസുകള്‍ ആരംഭിച്ചിട്ടുണ്ട്.

Similar News