കുവൈത്തിലെ മാളില്‍ തീപ്പിടുത്തം

Update: 2021-06-05 12:16 GMT

കുവൈത്ത് സിറ്റി: കുവൈത്തിലെ ഹവല്ലി ഗവര്‍ണറേറ്റിലെ മാളില്‍ തീപ്പിടുത്തം. മാളിന്റെ മുന്‍വശത്തെ ഭാഗത്തു പെട്ടെന്ന് തീ പടര്‍ന്നു പിടിക്കുകയായിരുന്നു. ഹവല്ലി, സാല്‍മിയ, ശുഹ്ദ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്‌നിശമന സേന അംഗങ്ങളെത്തി തീ നിയന്ത്രണ വിധേയമാക്കി.

സംഭവത്തില്‍ ആളപായമില്ല. കെട്ടിടത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഏതാനും വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

Similar News