'അവര്‍ അടുത്ത് വന്നാല്‍ ബ്ലൗസ് കീറിക്കോണം'; സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ഇടുക്കി ഡിസിസി പ്രസിഡന്റ്
ഇടുക്കി: തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യു. എതിരാളികള്‍ അടുത്തുവന്നാല്‍ ബ്ലൗസ് കീറണമെന്ന് താന്‍ ആദിവാസി വിഭാഗത്തില്‍ നിന്നുളള വനിതാ നേതാവിനോട് പറഞ്ഞുവെന്നാണ് സി പി മാത്യു പ്രസംഗത്തിനിടെ പറഞ്ഞത്. കഞ്ഞിക്കുഴിയിലെ മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായ രാജേശ്വരിയോടാണ് താന്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് സി പി മാത്യു പ്രസംഗത്തില്‍ വെളിപ്പെടുത്തി. ആദിവാസി സ്ത്രീ ആയതിനാല്‍ വകുപ്പ് ഏതായിരിക്കുമെന്ന് തനിക്കറിയാമെന്നും സി പി മാത്യു പറഞ്ഞു. യുഡിഎഫ് ഇടുക്കി മണ്ഡലം സ്ഥാനാര്‍ഥി റോയ് കെ പൗലോസിന്റെ തിരഞ്ഞെടുപ്പ് പര്യടനത്തിനിടെയായിരുന്നു വിവാദ പ്രസംഗം.
സ്ഥാനാര്‍ഥി റോയ് കെ പൗലോസും കെപിസിസി വൈസ് പ്രസിഡന്റ് ജെയ്സണ്‍ ജോസഫും കോണ്‍ഗ്രസ് നേതാവ് എ പി ഉസ്മാനുമെല്ലാം ഈ സമയം വേദിയിലുണ്ടായിരുന്നെങ്കിലും മൗനം പാലിക്കുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനും ആദിവാസി വിഭാഗത്തെ തെറ്റായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിച്ചതിനും സി പി മാത്യുവിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.