കൊവിഡ് വ്യാപനം: ഏറനാട് മണ്ഡലത്തിലെ മൂന്ന് പഞ്ചായത്തുകൾ പൂർണ്ണമായും കണ്ടയിൻമെൻ്റ്സോൺ ആക്കി

Update: 2021-06-02 15:04 GMT

അരീക്കോട്: കൊവിഡ് വ്യാപനത്തെ തുടർന്ന് ഏറനാട് മണ്ഡലത്തിലെ മൂന്ന് പഞ്ചായത്തുകൾ പൂർണ്ണമായും കൺണ്ടയിൻമെൻ്റ് സോണായി ജില്ല കലക്ടർ പ്രഖ്യാപിച്ചു. അരീക്കോട്, കാവനൂർ, ഊർങ്ങാട്ടിരി പഞ്ചായത്തുകളിലാണ് പ്രഖ്യാപനം. അവശ്യ സർവീസുകളെ കൺണ്ടയിമെൻ്റിൽ നിന്നും ഒഴിവാക്കിട്ടുണ്ട്. കടകൾ ഉച്ചക്ക് രണ്ട് വരെ മാത്രമേ പ്രവർത്തിക്കാവൂ. പഞ്ചായത്തുകളിലേക്ക് പ്രവേശിക്കുന്ന പ്രധാന വഴികളും ഊടുവഴികളും ഇന്നലെ പോലീസും ആരോഗ്യ വകുപ്പും ചേർന്ന് അടച്ചു. ഇത് വഴി പോകുന്നവരെ നിരീക്ഷിക്കുകയും, വേണ്ടിവന്നാൽ പരിശോധിക്കുന്നതുമായിരിക്കും. അരീക്കോട് സി ഐ ഉമേഷിൻ്റെ മേൽനോട്ടത്തിൽ ശക്തമായ പരിശോധന തുടരുന്നുണ്ട്.

Similar News