കെ കെ ശൈലജയെ മട്ടന്നൂരില്‍ നിന്ന് മാറ്റി മറ്റേതെങ്കിലും മണ്ഡലത്തില്‍ പരിഗണിച്ചേക്കും

Update: 2026-02-27 08:27 GMT

കണ്ണൂര്‍: കെ കെ ശൈലജയെ മട്ടന്നൂരില്‍ നിന്ന് മാറ്റി മറ്റേതെങ്കിലും മണ്ഡലത്തില്‍ പരിഗണിച്ചേക്കുമെന്ന് റിപോര്‍ട്ട്. എന്നാല്‍ മട്ടന്നൂരില്ലെങ്കില്‍ മല്‍സരിക്കാനില്ലെന്ന നിലപാടിലാണ് കെ കെ ശൈലജ. ഇക്കാര്യം അവര്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.

മട്ടന്നൂരല്ലെങ്കില്‍ തളിപ്പറമ്പ്, പേരാവൂര്‍ എന്നീ മണ്ഡലങ്ങളില്‍ കെ കെ ശൈലജയെ പരിഗണിക്കാനാണ് സാധ്യത. മട്ടന്നൂരില്‍ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജിനെയോ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി പുരുഷോത്തമനെയോ പരിഗണിക്കാമെന്ന നിര്‍ദേശവും ജില്ലാ സെക്രട്ടറിയേറ്റിലുയര്‍ന്നു.

അഞ്ച് വട്ടം മല്‍സരിച്ചതിനാല്‍ കെകെ ശൈലജ മത്സരിക്കേണ്ടെന്ന നിലപാടും ചില നേതാക്കള്‍ സ്വീകരിച്ചിട്ടുണ്ട്. നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഇത്തവണ മല്‍സരിക്കുന്നതിലും ആശയക്കുഴപ്പമുണ്ട്. തലശ്ശേരിയില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജന്‍, എം വി ജയരാജന്‍ എന്നീ പേരുകളും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

Tags: