ഗസയിലേക്ക് സഹായ ഇടനാഴികള്‍ അടിയന്തരമായി തുറക്കണമെന്നാവശ്യപ്പെട്ട് ബ്രിട്ടന്‍ രാജകുമാരന്‍ ഹാരി
ദുബായ്: ഗസയിലേക്ക് സഹായ ഇടനാഴികള്‍ അടിയന്തരമായി തുറക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടന്‍ രാജകുമാരന്‍ ഹാരി. ജോര്‍ദാനിലെ അമ്മാനിലേക്കുള്ള തന്റെ സന്ദര്‍ശനത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ജോര്‍ദാന്റെ മേഖലയിലെ ഇടപെടലിനെ അദ്ദേഹം അഭിനന്ദിച്ചു.
സംഭവിച്ചുകൊണ്ടിരിക്കുന്നതും തുടരുന്നതുമായ യഥാര്‍ഥ മാനുഷിക ദുരന്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അവിടെ മാറ്റങ്ങള്‍ കൊണ്ടു വരാനും നമുക്ക് വളരെ പ്രധാനപ്പെട്ട സമയമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച ജോര്‍ദാന്‍ സന്ദര്‍ശന വേളയില്‍ ജോര്‍ദാനിലെ ഒരു അഭയാര്‍ഥി ക്യാംപിലെ കുട്ടികളോടൊപ്പം അദ്ദേഹം സമയം ചിലവഴിച്ചു.