തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനില്‍ പ്രതിയെ മര്‍ദ്ദിച്ചു; നാല് പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനില്‍ മൂന്നാം മുറ പ്രയോഗിച്ച നാല് പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. മോഷണക്കേസില്‍ അറസ്റ്റ് ചെയ്ത പ്രതിയെ മര്‍ദ്ദിച്ചതിനാണ് സസ്‌പെന്‍ഷന്‍. ഗ്രേഡ് എസ്‌ഐ ശ്രീകുമാര്‍, പോലിസുകാരായ സുനില്‍, സിജുകുമാര്‍, ഗിരീഷ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ബൈക്ക് മോഷണ കേസില്‍ അറസ്റ്റിലായ പ്രതി ജിനുവിനെ മര്‍ദ്ദിച്ചുവെന്ന് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കൊച്ചിയില്‍ കസ്റ്റഡിയിലെടുത്ത പ്രതിയെ തിരുവനന്തപുരത്തേക്ക് എത്തിച്ചപ്പോഴാണ് മര്‍ദ്ദിച്ചത്. സെല്ലില്‍ കിടന്ന പ്രതിയുടെ മുടി പിടിച്ച് വലിച്ചതിനാണ് ഗ്രേഡ് എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തത്. സിസിടിവി പരിശോധിയിലാണ് സെല്ലിലെ മര്‍ദ്ദനം പുറത്തുവന്നത്. കൊച്ചിയില്‍ പിടികൂടിയ പ്രതിയെ തിരുവനന്തപുരത്ത് വച്ച് അറസ്റ്റ് ചെയ്തതായി കാണിച്ചതിന് ഫോര്‍ട്ട് പോലിസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ്തല അന്വേഷണത്തിനും സിറ്റി പോലിസ് കമ്മീഷണ ഉത്തരവിട്ടു.