കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ എസ് ബൈജുവിന് ജാമ്യം. ദ്വാരപാലക കേസിലാണ് ജാമ്യം. കൊല്ലം വിജിലന്‍സ് കോടതിയാണ് സ്വാഭാവിക ജാമ്യം അനുവദിച്ചത്. ബൈജു ഇന്നുതന്നെ ജയില്‍ മോചിതനാകും. കട്ടിളപ്പാളി കേസില്‍ കൂടി മുന്‍പ് ജാമ്യം ലഭിച്ച പശ്ചാത്തലത്തിലാണ് ബൈജു പുറത്തിറങ്ങുന്നത്.
ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും 90 ദിവസത്തെ റിമാന്‍ഡ് കാലാവധി കെ എസ് ബൈജു പൂര്‍ത്തിയാക്കിയിരുന്നു. ഇതിന് ശേഷമാണ് ബൈജു ജാമ്യഹര്‍ജിയുമായി കൊല്ലം വിജിലന്‍സ് കോടതിയെ സമീപിച്ചത്.
കേസില്‍ പ്രതികളായ ആറ് പേര്‍ മുന്‍പ് തന്നെ സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ഉള്‍പ്പെടെയുള്ള ആറ് പേരാണ് ജാമ്യം നേടി പുറത്തിറങ്ങിയത്.