'ഗോവയില്‍ ഇല്ലാത്ത ബീഫ് നിരോധനം എന്ത് കൊണ്ട് ലക്ഷദ്വീപില്‍'; ദ്വീപുകാരെ പിന്തുണച്ച് ശിവസേന

Update: 2021-05-31 08:03 GMT

ന്യൂഡല്‍ഹി: രാജ്യത്ത് പൊതുവായ വികസന നയങ്ങള്‍ രൂപീകരിക്കുമ്പോള്‍ വിവേചനം പാടില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ലക്ഷദ്വീപില്‍ ബീഫ് നിരോധിക്കുകയും ബിജെപി ഭരിക്കുന്ന ഗോവയില്‍ ബീഫ് നിരോധിക്കാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.

ലക്ഷദ്വീപിന്റെ വികസനത്തിന് ആരും എതിരല്ല. പക്ഷേ, നിയമങ്ങളും ചട്ടങ്ങളും എല്ലാവര്‍ക്കും ഒരേപോലെയുള്ളതാകണം. ദ്വീപ് നിവാസികളെ വിശ്വാസത്തിലെടുത്ത് വേണം തീരുമാനങ്ങളെടുക്കാന്‍. ലക്ഷദ്വീപില്‍ ബീഫ് നിരോധിച്ചിരിക്കുകയാണ്. എന്നാല്‍, കേരളത്തില്‍ നിരോധനമില്ല. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിരോധനമില്ല. ലക്ഷദ്വീപില്‍ മാത്രം നിരോധനം വരുമ്പോള്‍ ജനങ്ങള്‍ക്ക് ഒരുപാട് സംശയങ്ങള്‍ ഉയരും. അഡ്മിനിസ്‌ട്രേറ്റര്‍ ഒരു രാഷ്ട്രീയക്കാരനായാലും ഉദ്യോഗസ്ഥനായാലും കരുതലോടെ തീരുമാനങ്ങളെടുത്തില്ലെങ്കില്‍ പ്രതിഷേധമുയരും സഞ്ജയ് റാവുത്ത് പറഞ്ഞു.

ശിവസേന മുഖപത്രമായ സാമ്‌ന ലക്ഷദ്വീപ് വിഷയത്തില്‍ എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചിരുന്നു. പ്രഫുല്‍ പട്ടേലിന്റെ ഏകപക്ഷീയ നടപടികളാണ് ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലിക്ക് പിന്നാലെ ലക്ഷദ്വീപിലും കാണുന്നതെന്ന് സാമ്‌ന വിമര്‍ശിച്ചു.

Similar News