ഈസ്റ്റ് ബംഗാള്‍ ഐഎസ്എല്‍ താരം ഇര്‍ഷാദ് വിവാഹിതനായി

Update: 2021-04-04 10:12 GMT

തിരൂര്‍: ഈസ്റ്റ് ബംഗാള്‍ ഐഎസ്എല്‍ കളിക്കാരനായ തിരൂര്‍ ആലുങ്ങല്‍ സ്വദേശി തൈവളപ്പില്‍ ഇര്‍ഷാദ് വിഹാഹിതനായി. ആലുങ്ങല്‍ കുന്നത്തൊടി വീട്ടിലെ ശംസുദ്ധീന്‍, സറീന ദമ്പതികളുടെ മകള്‍ നിഷാനയാണ് ഭാര്യ. കാരത്തൂര്‍ ഖത്തര്‍ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹത്തില്‍ നിരവധി ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങള്‍ പങ്കെടുത്തു.

അനസ് എടത്തൊടിക , മഷൂര്‍ ശരീഫ് , ഗോകുലംടെക്‌നിക്കല്‍ ഓഫീസര്‍ ബിനോ ജോര്‍ജ് , ഗോകുലം കേരള വൈസ് ക്യാപ്റ്റന്മാരായ ഉബൈദ് സി കെ , റാഷിദ്, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് താരം സുഹൈര്‍ വി പി, ഇത്തവണത്തെ ഐ ലീഗ് ചാംമ്പ്യന്മാരായ എമില്‍ ബെന്നി, അലക്‌സ് , സല്‍മാന്‍, ജാസിം, കേരള ബ്ലാസ്‌റ്റേഴ്‌സ് താരം അബ്ദുല്‍ ഹക്കു എന്നിവര്‍ വിവാഹത്തിന് എത്തി.

പരേതനായ തൈവളപ്പില്‍ അലിയുടെയും ഷാഹിദയുടെയും മകനായ ഇര്‍ഷാദ് , ഗോകുലം എഫ് സി ക്യാപ്റ്റനായിരുന്നു. കോഴിക്കോട്ട് നടന്ന ദേശീയ ഗെയിംസ് ഫുടബോള്‍ മത്സരത്തില്‍ ടോപ് സ്‌കോറര്‍ ആയിരുന്നു.

Similar News