വീടുകളിലെത്തിയുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി; കോഴിക്കോട് ജില്ലയില്‍ 33,734 പേര്‍ വോട്ട് രേഖപ്പെടുത്തി

Update: 2021-04-04 04:14 GMT

കോഴിക്കോട്: ഹാജരാവാത്ത വോട്ടര്‍മാരുടെ വിഭാഗത്തില്‍ വോട്ടെടുപ്പ് ശനിയാഴ്ച പൂര്‍ത്തിയായി. ജില്ലയില്‍ 33,734 പേരാണ് ഈ സൗകര്യമുപയോഗിച്ച് വോട്ടു രേഖപ്പെടുത്തിയത്. വീടുകളില്‍ കഴിയുന്ന ഭിന്നശേഷിക്കാരുടെ വിഭാഗത്തില്‍ 7,229 പേരും 80 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തില്‍ 26,479 പേരും കോവിഡ് രോഗികളും ക്വാറന്റൈനില്‍ കഴിയുന്നവരുമായി 26 പേരുമാണ് വോട്ട് രേഖപ്പെടുത്തിയത്.

വടകര മണ്ഡലത്തില്‍ 2,480, കുറ്റിയാടിയില്‍ 3,015, നാദാപുരത്ത് 3,261, കൊയിലാണ്ടിയില്‍ 2,276, പേരാമ്പ്രയില്‍ 2,760, ബാലുശ്ശേരിയില്‍ 3,154, എലത്തൂരില്‍ 3,346, കോഴിക്കോട് നോര്‍ത്തില്‍ 2,379, കോഴിക്കോട് സൗത്തില്‍ 1,544 ബേപ്പൂരില്‍ 1,633, കുന്ദമംഗലത്ത് 2,712 കൊടുവള്ളിയില്‍ 2,639,

തിരുവമ്പാടിയില്‍ 2,455 എന്നിങ്ങനെയാണ് വോട്ടുകള്‍ രേഖപ്പെടുത്തിയത്.

വീടുകളില്‍ കഴിയുന്ന ഭിന്നശേഷിക്കാര്‍, 80 വയസ്സ് കഴിഞ്ഞവര്‍ എന്നിവര്‍ക്ക് പുറമെ കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവരുമാണ് ഇത്തരത്തില്‍ വോട്ട് രേഖപ്പെടുത്തിയത്.

Similar News